മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: വിചാരണ നീട്ടിവയ്ക്കില്ല;അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി; ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് ഹാജരാകണം
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി. സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുമെന്നും ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. രണ്ടാം പ്രതി ആൻറോ അഗസ്റ്റിനും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനും ഓൺലൈനായി ഹാജരാകാം. വിചാരണ നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് വിചാരണ നടപടികളുമായി മുന്നോട്ടുപോകാൻ വിചാരണ കോടതിയും നിർദേശം നൽകിയത്. വയനാട് മുട്ടിൽ, […]