പെരിയ ഇരട്ടക്കൊലയ്ക്ക് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; 7 കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 4 വർഷം കഠിനതടവ്
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നാല് വർഷം കഠിനതടവ്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയാണ് പ്രതികൾക്ക് നാല് വർഷം കഠിനതടവും ആകെ 91,000 രൂപ പിഴയും വിധിച്ചത്. 2019ൽ പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. സിപിഎം പ്രവർത്തകന്റെ വീടിന് സുരക്ഷയൊരുക്കിയിരുന്ന പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പ്രതികൾ വിദേശത്താണ്. മറ്റൊരു പ്രതി വിചാരണ […]